ന്യൂഡൽഹി: നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാറിനെ അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിനെതിരെ എൻഡിഎക്കുള്ളിൽ തന്നെ ആഭ്യന്തര കലഹം രൂപപ്പെട്ടതിനു പിന്നാലെയാണ് പ്രധാനമന്ത്രി പിന്തുണയുമായി രംഗത്തെത്തിയത്. പുതിയ ഇന്ത്യക്കും പുതിയ ബീഹാനും വേണ്ടി നിതീഷ് കുമാർ വലിയ ഇടപെടലാണ് നടത്തിയതെന്ന് മോദി പറഞ്ഞു.
ബിഹാർ വർഷങ്ങളായി വികസനത്തിന്റെ കാര്യത്തിൽ പിന്നിലായിരുന്നു. റോഡ് വികസനം, ഇന്റർനെറ്റ് സംവിധാനം എന്നിവയെക്കുറിച്ച് ചർച്ച ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കരപ്രദേശം മാത്രമായതിനാൽ ബിഹാർ നിരവധി വെല്ലുവിളികൾ നേരിട്ടു. പുതിയ ഇന്ത്യ, പുതിയ ബീഹാർ എന്നീ ലക്ഷ്യത്തിലെത്താൻ നിതീഷ് കുമാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.
അതിനിടെ, ജെഡിയുവുമായുള്ള സഖ്യത്തിൽ വിള്ളലുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ലോക് ജൻശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പസ്വാൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തക്ക് ബിജെപി ആരെ തെരഞ്ഞെടുത്താലും താൻ സംതൃപ്തനാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
Post Your Comments