Latest NewsKeralaNews

മന്ത്രി കെ.ടി.ജലീലിന്റെ ഉറ്റ സുഹൃത്ത് അനസിന് കുരുക്ക് : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേയ്ക്ക് ജലീല്‍ എത്തിയത് അനസിന്റെ കാറില്‍

ആലപ്പുഴ : മന്ത്രി കെ.ടി.ജലീലിന്റെ ഉറ്റ സുഹൃത്ത് അനസിന് കുരുക്ക് , എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേയ്ക്ക് ജലീല്‍ എത്തിയത് അനസിന്റെ കാറില്‍ .
ചോദ്യം ചെയ്യലിനു ഹാജരാകാനെത്തിയപ്പോള്‍ അനസിന്റെ വീട്ടിലേക്കാണു ജലീല്‍ ഔദ്യോഗിക വാഹനത്തിലെത്തിയത്. സ്റ്റേറ്റ് കാര്‍ അവിടെയിട്ട് അനസിന്റെ സ്വകാര്യവാഹനത്തില്‍ ഇഡിയുടെ കൊച്ചി ഓഫിസിലെത്തി. മൊഴി നല്‍കിയ ശേഷം അദ്ദേഹം മടങ്ങിയതും അനസിന്റെ വാഹനത്തിലാണ്. ഇതോടെ അനസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു പരാതികള്‍ ലഭിച്ചു തുടങ്ങി.

read also : പിണറായി സര്‍ക്കാറിന്റെ ഉറക്കം കെടുത്തി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ : ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മിഷനായി പോയെന്നു കരുതുന്ന 4 കോടി രൂപയുടെ പങ്കു പറ്റിയവരില്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന മന്ത്രിയുടെ മകനും : മന്ത്രി പുത്രനും സ്വപ്‌ന സുരേഷും ഏറെ അടുപ്പം : ഫോട്ടോകള്‍ പുറത്തുവിട്ട് എന്‍ഐഎ

ജില്ലയിലെ സിപിഎം നേതൃത്വത്തിന്റെ ശുപാര്‍ശ പ്രകാരം ഹജ് കമ്മിറ്റിയില്‍ അനസിന് അംഗത്വം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനുള്‍പ്പെടെ ജില്ലയിലെ പാര്‍ട്ടി പരിപാടികള്‍ക്ക് എത്തുമ്പോള്‍ ജലീല്‍ ഉപയോഗിച്ചിരുന്നത് അനസിന്റെ വാഹനമായിരുന്നു.

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് അരൂരിലെത്തിയ മന്ത്രി, പാര്‍ട്ടി ഏര്‍പ്പെടുത്തിയ വാഹനം ഉപയോഗിക്കാതെ അനസിന്റെ വാഹനം ഉപയോഗിച്ചതിലുള്ള അതൃപ്തി പ്രാദേശിക നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പു വേളയില്‍ ആലപ്പുഴയില്‍ നിന്നുള്ള ഒരു മന്ത്രിയും എംപിയും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് അനസിന്റെ വീട്ടില്‍ വിരുന്നൊരുക്കിയിരുന്നു.

കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് അനസിന്റെ വീട്ടില്‍ റെയ്ഡ് നടന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. സിപിഎമ്മിലെ വിഭാഗീയത കാരണമാണ് റെയ്ഡ് നടത്തിയതെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിന് അനസ് പരാതി നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button