അബുദാബി: യു.എ.ഇയിൽ കോവിഡിന്റെ രണ്ടാം തരംഗം. ശനിയാഴ്ച ആയിരത്തിലധികം ആളുകള്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെയ് 22ന് 994 രോഗികളെ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഏറ്റവും ഉയര്‍ന്ന കൊവിഡ് ബാധിതരെ കണ്ടെത്തുന്നത് ശനിയാഴ്ചയാണ്. നിയന്ത്രണങ്ങള്‍ക്ക് നല്കിയ ഇളവുകളാണ് കോവിഡ് വ്യാപനത്തിന് ഇടയാക്കിയിരിക്കുന്നതെന്നാണ് കണക്ക് കൂട്ടൽ. ഒത്തുചേരലുകള്‍ അടക്കമുള്ളവയ്ക്ക് തടയിടുന്നതിന് കടുത്ത പിഴയാണ് ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഒന്ന് ശ്രദ്ധയില്‍പെട്ടാല്‍ ഒത്തുകൂടലിന്റെ സംഘാടകന്‍ 10,000 ദിര്‍ഹം പിഴയും പങ്കെടുക്കുന്നവര്‍ക്ക് 5,000 ദിര്‍ഹം പിഴയും ഈടാക്കുവാനാണ് നിര്‍ദ്ദേശം.
അതേസമയം, കൊവിഡിനൊപ്പം വരാനിരിക്കുന്ന പകര്‍ച്ചപ്പനിയെ നേരിടുവാനും രാജ്യം തയ്യാറെടുക്കുകയാണ്. ഈ വര്‍ഷത്തെ അംഗീകൃത ഫ്ലൂ വാക്സിനുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായും കൊവിഡ് മഹാമാരിക്കിടെ വരാനിരിക്കുന്ന മറ്റ് പകര്‍ച്ചവ്യാധികളെയും വെല്ലുവിളിയേയും നേരിടാന്‍ തയ്യാറാണെന്നും ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചു.
Post Your Comments