വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമായി തുടരുകയാണ്. രോഗ ബാധിതരുടെ എണ്ണത്തിലും വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും ഇപ്പോഴും മുന്നിലാണ് രാജ്യം. യു.എസ്സിൽ ഇതുവരെ 6,676,601 പേർക്കാണ് കോവിഡ് ബാധിച്ചത്. 198,128 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് ജീവൻ നഷ്ടപ്പെട്ടത്.
കലിഫോർണിയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോർക്ക്, ജോർജിയ, ഇല്ലിനോയിസ്, അരിസോണ, ന്യൂജഴ്സി, നോർത്ത് കരോലിന, ടെന്നിസി എന്നീ 10 സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധ ഏറ്റവും രൂക്ഷമായി തുടരുന്നത്. കാലിഫോർണിയയിൽ 759,184 പേർക്കും ടെക്സസിൽ 689,048 പേർക്കും ഫ്ളോറിഡയിൽ 661,571 പേർക്കും ന്യൂയോർക്കിൽ 476,890 പേർക്കുമാണ് കോവിഡ് ബാധയുള്ളത്. ജോർജി, ഇല്ലിനോയിസ്, അരിസോണ എന്നിവിടങ്ങളിൽ രണ്ടുലക്ഷത്തിനു മുകളിലും ന്യൂജഴ്സി, നോർത്ത് കരോലിന, ടെന്നിസി തുടങ്ങി 14 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിനു മുകളിലുമാണ് രോഗബാധിതർ.
ന്യൂയോർക്കാണ് മരണ നിരക്കിൽ മുന്നിൽ. 33,116 പേർക്ക് ഇവിടെ രോഗം മൂലം ജീവൻ നഷ്ടപ്പെട്ടു. കലിഫോർണിയയിൽ 14,333 പേർക്കും ടെക്സസിൽ 14,450 പേർക്കും ഫ്ളോറിഡയിൽ 12,604 പേർക്കുമാണ് കോവിഡ് ബാധയേത്തുടർന്ന് ജീവൻ നഷ്ടയമായത്. അതേസമയം, രാജ്യത്ത് 3,950,354 പേർ രോഗമുക്തി നേടുകയും ചെയ്തു.
Post Your Comments