അബുദാബി : യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട, ആറ് കോടിയിലധികം ദിര്‍ഹം വിലവരുന്ന 153 കിലോഗ്രം മയക്കുമരുന്ന് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് പല സ്ഥലത്തു നിന്നുമായി 58 വിദേശികളെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ ഒരു തുറമുഖത്തും വിമാനത്താവളത്തിലും എത്തിയ മയക്കുമരുന്ന് വാങ്ങുന്നതിനിടെയാണ് സംഘം പിടിയിലായത്.
في عملية نوعية أطلق عليها "قبضة 7/7"
شرطة الشارقة تطيح بشبكة ترويج مخدرات وتضبط "153" كيلوجراماً من المخدرات#شرطة_الشارقة #shjpolice pic.twitter.com/WDvi6fbK72— شرطة الشارقة (@ShjPolice) September 12, 2020
Also read : കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം വീടിനു മുകളിലെ വാട്ടർടാങ്കിൽ
ലിക്വിഡ് ക്രിസ്റ്റല്‍ മെത്ത് അടക്കമുള്ള മയക്കുമരുന്നുകളാണ് പിടികൂടിയത്. ഷാര്‍ജ പൊലീസിന്റെ ആന്റി നര്‍കോട്ടിക്സ് വിഭാഗം 7/7 എന്ന് പേരിട്ട പ്രത്യേക ഓപ്പറേഷനിലൂടെയായിരുന്നു നടപടിയെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സെരി അല്‍ ശംസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘവുമായി ബന്ധമുള്ള ഏഴ് ബാങ്ക് അക്കൌണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഓപ്പറേഷന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോയും പോലീസ് പുറത്തുവിട്ടു.
Post Your Comments