ശ്രീനഗർ : കാശ്മീരിൽ ഭീകരർ തകർത്തെറിഞ്ഞ ആരാധനാലയങ്ങൾ പുനർനിർമ്മിക്കാൻ തീരുമാനമെടുത്ത് മോദി സർക്കാർ .ഇതിന്റെ ഭാഗമായി ശ്രീനഗർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക ആരാധനാലയമായ രഘുനാഥ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിനുള്ള നടപടികൾ ആരംഭിച്ചു.
ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്തി. ക്ഷേത്രത്തിനൊപ്പം ചലം നദിയുടെ ഘട്ടങ്ങളും മനോഹരമാക്കും.ശ്രീരാമന് സമർപ്പിച്ചിരിക്കുന്ന രഘുനാഥ് ക്ഷേത്രം താഴ്‌വരയിലെ ഏറ്റവും ആദരണീയമായ ക്ഷേത്രങ്ങളിലൊന്നാണ്. ജമ്മു കശ്മീർ സ്ഥാപകനായിരുന്ന മഹാരാജ ഗുലാബ് സിംഗ് ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 1835 ൽ ക്ഷേത്രത്തിന്റെ പണി ആരംഭിച്ചു. അദ്ദേഹത്തിന്റെ മരണശേഷം മഹാരാജ ഗുലാബ് സിങ്ങിന്റെ മകൻ മഹാരാജ രൺബീർ സിംഗ് 1860 ൽ പണി പൂർത്തിയാക്കി. .പ്രധാന ക്ഷേത്രത്തിന്റെ അകത്തെ മതിൽ ക്ഷേത്രത്തിന്റെ മൂന്ന് വശങ്ങളിലും സ്വർണ്ണ ഷീറ്റ് കൊണ്ട് മൂടിയിരുന്നു. സാളഗ്രാമങ്ങളും , വിലപിടിപ്പുള്ള രത്നങ്ങളും പതിച്ചതായിരുന്നു വിഗ്രഹങ്ങൾ.
ദീർഘകാലമായി തകർന്നു കിടക്കുന്ന ക്ഷേത്രങ്ങൾ താഴ്‌വരയിലെ കശ്മീരി ഹിന്ദുക്കളുടെ മാനസികാവസ്ഥയെ പോലും പ്രതികൂലമായി ബാധിച്ചിരുന്നു. വർഷങ്ങളോളം സ്വന്തം വിശ്വാസങ്ങൾ അടിച്ചമർത്തപ്പെട്ടു . ഇതോടെയാണ് പല കുടുംബങ്ങളും കശ്മീരിന്റെ മണ്ണ് വിട്ടു പോയത്.
Post Your Comments