മുഖ ചർമത്തിനെന്ന പോലെ ചുണ്ടുകൾക്കും സ്ക്രബിങ് ആവശ്യമാണ്. മൃതകോശങ്ങളെ നീക്കി ചുണ്ടുകളുടെ സൗന്ദര്യം നിലനിർത്താനാൻ സ്ക്രബ് ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. എന്നാൽ ലിപ് ബാം പുരട്ടുക മാത്രമാണ് പലരും ചുണ്ടുകൾക്ക് നൽകുന്ന പരിചണം. എന്നാൽ മനോഹരമായ ചുണ്ടുകൾക്ക് വീട്ടിൽ തന്നെ തയ്യറാക്കാൻ കഴിയുന്ന ചില ലിപ് സ്ക്രബുകൾ
ഷുഗർ ലിപ് സ്ക്രബ്…
രണ്ട് ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ തേനും ചേർത്ത് മിക്സ് ചെയ്യുക. ശേഷം അഞ്ച് മിനിറ്റ് ചുണ്ടിൽ നന്നായി തേച്ചു പിടിപ്പിക്കുക. അതിനുശേഷം ഇളംചൂടുവെള്ളത്തിൽ ചുണ്ട് കഴുകുക.
കൊക്കോ ലിപ് സ്‌ക്രബ്…
വെളിച്ചെണ്ണയും അല്പം തേനും പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ സ്ക്രബ് ചുണ്ടിൽ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യുക. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കുറച്ചു സമയത്തിനുശേഷം ലിപ് ബാം പുരട്ടുക. ചുണ്ടുകൾ വരണ്ട് പൊട്ടുന്നവർക്ക് ഇത് അനുയോജ്യമായ സ്ക്രബാണ്.
കോഫി ലിപ് സ്‌ക്രബ്…
അൽപം കാപ്പിപ്പൊടിയും തേനും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഇത് ചുണ്ടിൽ പുരട്ടി 10 മിനിറ്റ് നന്നായി മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകണം. ചുണ്ടിനെ ആരോഗ്യത്തോടെ നിലനിർത്താനും ഇത് സഹായിക്കും.
Post Your Comments