കാസർഗോഡ് : നിക്ഷപ തട്ടിപ്പ് കേസിൽ എം.സി കമറുദീൻ എം.എൽ.എക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. ചന്തേര പൊലീസാണ് നിക്ഷേപകരുടെ പരാതികളിൽ നാല് വഞ്ചന കേസുകളും കാസർഗോഡ് ടൗൺ പൊലീസ് അഞ്ച് വഞ്ചന കേസുകളുമാണ് രജിസ്‌റ്റർ ചെയ്‌തത്.
അതേസമയം നിക്ഷേപതട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പി.പി മൊയ്തീൻ കുട്ടിക്കാണ് അന്വേഷണ ചുമതല. കണ്ണൂർ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ. സുധാകരൻ, ഇൻസ്‌പെക്ർമാരായ അബ്ദുൾ റഹീം, മാത്യു, മധൂസൂദനൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
13 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നും ലോക്കൽ പൊലീസിൽ നിന്ന് കൂടുതൽ കേസ് ഫയലുകൾ കിട്ടാനുണ്ടെന്നും ക്രൈംബ്രാഞ്ച് എസ്.പി പി.പി മൊയ്തീൻ കുട്ടി അറിയിച്ചു. എം.എൽ.എയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ ഇതിന് ശേഷമാകും തീരുമാനിക്കുക.എം.സി കമറുദീൻ എം.എൽ.എക്കും എം.ഡി പൂക്കോയ തങ്ങൾക്കുമെതിരെ രണ്ട് വണ്ടി ചെക്ക് കേസുകളടക്കം 41 വഞ്ചന കേസുകളാണ് ആകെ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. നാല് പേരിൽ നിന്നായി നിക്ഷേപമായി വാങ്ങിയ 56 ലക്ഷം തട്ടിയെന്ന പരാതിയിലാണ് ചന്തേര പൊലീസ് നാല് വഞ്ചന കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. 41 പരാതികളിലായി 5 കോടി 73 ലക്ഷം രൂപയുടെ തട്ടിപ്പ് കേസാണ് ഇതിനകം എം.എൽ.എക്കതിരെ രജിസ്റ്റർ ചെയ്‌തത്.
Post Your Comments