ന്യൂഡൽഹി : ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വിവാദ പരാമർശത്തിന് പിന്നാലെ നടിക്കെതിരെ ശിവസേന പരസ്യമായി രംഗത്തെത്തിയിരുന്നു. നടിയുടെ ഓഫീസ് കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്ന് കാണിച്ച് ബ്രിഹാൻ മുംബയ് കോർപ്പറേഷൻ അത് പൊളിച്ചു മാറ്റിയ സംഭവങ്ങൾ ഉൾപ്പെടെ നടന്നുകഴിഞ്ഞു.
ഇപ്പോഴിതാ കോണ്‍ഗ്രസിന്റെ പിന്തുണയുള്ള മഹാരാഷ്ട്ര സർക്കാർ തന്റെ കെട്ടിടം പൊളിച്ച സംഭവത്തിൽ സോണിയ പ്രതികരിക്കാത്തതിനെയാണ് കങ്കണ വിമർശിച്ചിരിക്കുന്നത്. തനിക്കെതിരെ ഭീഷണികൾ ഉയരുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് വിഷയത്തിൽ ഇടപെടണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് നടി.
‘മഹാരാഷ്ട്ര സർക്കാർ എനിക്കുനേരെ നടത്തുന്ന അതിക്രമങ്ങൾ കാണുന്നില്ലേ? അതിൽ രോഷമില്ലേ? ഒരു സ്ത്രീയെ നിങ്ങളുടെ സർക്കാർ അപമാനിക്കുമ്പോൾ നിങ്ങൾ മൗനമായിരിക്കുന്നതിന് ചരിത്രം മറുപടി തരും. നിയമത്തെ നോക്കുകുത്തിയാക്കി നടത്തുന്ന ഇത്തരം പ്രവൃത്തികളിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു.’-നടി ട്വീറ്റ് ചെയ്തു.
Post Your Comments