ആളില്ലാത്ത നേരം നോക്കി നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ കയറി ആരെങ്കിലും ഇരുന്നാൽ എന്തായിരിക്കും അവസ്ഥ. തല്ലും കിട്ടും മോഷണക്കേസില്‍ അകത്ത് കിടക്കേണ്ടി വരികയും ചെയ്യും. എന്നാല്‍ അതൊരു പൊലീസ് കാറില്‍ ആണെങ്കിലോ…? മനുഷ്യന് പകരം ആട് എന്ന വ്യത്യാസമേയുള്ളൂ. അമേരിക്കയിലെ ജോര്‍ജിയയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കാറിലാണ് ആട് കയറിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയകളില്‍ തരംഗമായിരിക്കുകയാണ്.
അമേരിക്കയിലെ ജോര്‍ജിയയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കാറിലാണ് ആട് കയറിയത്. പാര്‍ക്ക് ചെയ്തിരുന്ന സമയത്താണ് ആട് കാറിനുള്ളില്‍ കയറിയത്. പൊലീസ് ഉദ്യോഗസ്ഥ തിരിച്ചെത്തിയപ്പോഴേക്കും പ്രധാന രേഖകള്‍ അടങ്ങിയ പേപ്പര്‍ ഫൈയലുകള്‍ ആശാന്‍ അകത്താക്കുകയായിരുന്നു. ഉടന്‍ തന്നെ ഉദ്യോഗസ്ഥ വാതില്‍ തുറന്ന് ആടിനെ പുറത്താക്കാന്‍ പരമാവധി ശ്രമിച്ചു.
എന്നാല്‍ കാറില്‍ നിന്നും പുറത്തിറങ്ങാന്‍ ആട് കൂട്ടാക്കിയതേയില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥയ്ക്ക് ബലം പ്രയോഗിക്കേണ്ടിയും വന്നു. ഒടുവില്‍ പുറത്തിറങ്ങിയപ്പോഴും കാറിനുള്ളില്‍ നിന്നുമെടുത്ത പേപ്പറുകള്‍ ആടിന്റെ വായില്‍ തന്നെയുണ്ടായിരുന്നു. ഇതിനിടെ ഒരു നായ കുരച്ചുകൊണ്ട് കാറിനടുത്തേയ്ക്ക് വന്നതും ആട് എല്ലാ പേപ്പറുകളും താഴെയിട്ടു.
Post Your Comments