ന്യൂ ഡൽഹി: ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശവും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പാകിസ്താന്‍ അടിയന്തിരവും സുസ്ഥിരവും ശക്തവുമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ, യുഎസ് സംയുക്ത പ്രസ്താവന. തീവ്രവാദത്തിനെതിരേ നടന്ന ഇന്ത്യ യുഎസ് സംയുക്ത തീവ്രവാദ വിരുദ്ധ പ്രവര്‍ത്തന സംഘത്തിന്റെ 17ാമത്തെ യോഗത്തിനു ശേഷമാണ് സംയുക്ത പ്രസ്താവനയിറക്കിയത്.
നിഴല്‍ തീവ്രവാദത്തെ തള്ളിപ്പറഞ്ഞ സംയുക്ത പ്രസ്താവനയില്‍ മുംബൈ പഠാന്‍കോട്ട് ഭീകര ആക്രമണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഇരുരാജ്യങ്ങളും പാകിസ്താനോട് ആവശ്യപ്പെട്ടു. യുഎന്‍ തീവ്രവാദ പട്ടികയിലുള്‍പ്പെട്ട അല്‍-ഖ്വയ്ദ, ഐസിസ്, ലഷ്‌കര്‍ ഇ-തയ്യിബ, ജയ്ഷ്-ഇ-മുഹമ്മദ് , ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നിവയുയര്‍ത്തുന്ന വെല്ലുവിളികളെയും അവയെ സംയുക്തമായി എങ്ങനെ നേരിടാമെന്നതിനെകുറിച്ചുമുള്ള ചര്‍ച്ചകളും നടന്നു.
ഇന്ത്യന്‍ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിലെ തീവ്രവാദ വിരുദ്ധ ജോയിന്റ് സെക്രട്ടറി മഹാവീര്‍ സിംഗ്വിയും അമേരിക്കന്‍ സംഘത്തെ തീവ്രവാദ വിരുദ്ധ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍ഡിനേറ്റര്‍ നാഥന്‍ സെയില്‍സും നയിച്ചു.
Post Your Comments