ന്യൂഡല്‍ഹി: ഇപ്പോഴത്തെ സാഹചര്യത്തിൽ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയെ സഹായിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. റാഫേല്‍ വ്യോമസേനയുടെ ഭാഗമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ സൂചനയാണിതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഇതിലൂടെ കൂടുതല്‍ ശക്തിപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാവിലെ അംബാലയിലെ എയര്‍ബേസില്‍ നടന്ന ചടങ്ങിലാണ് അഞ്ച് റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലി, സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Post Your Comments