ദില്ലി : സ്റ്റാഫ് സെലക്ഷന് കമ്മീഷന് (എസ്.എസ്.സി) പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ സമയബന്ധിതമായി പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനും മറ്റും നിരവധി നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സര്‍ക്കാര്‍ യുവാക്കളെ ശ്രദ്ധിക്കണമെന്നും പ്രിയങ്ക പറഞ്ഞു.
”എസ്.എസ്.സി എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനെ കുറിച്ചും അതിന്റെ എല്ലാ ഘട്ടങ്ങളെ കുറിച്ചും കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ള ഒരു നിശ്ചിത കാലയളവില്‍ അത് അവസാനിപ്പിക്കുന്നതിനെ കുറിച്ചും നിരവധി നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്, പ്രിയങ്ക ഗാന്ധി ഹിന്ദിയില്‍ ട്വീറ്റില്‍ പറഞ്ഞു.
SSC देने वाले छात्रों ने परीक्षा प्रक्रिया+सभी चरण+फाइनल रिजल्ट को कैलेंडर आधारित कर तय अवधि में पूरा करने सहित कई अच्छे सुझाव दिए हैं।#राष्ट्रीय_बेरोजगार_दिवस जैसे रचनात्मक तरीकों से अपनी बात कह रहे युवाओं को हमारा समर्थन है।
सरकार को भी युवाओं की बात सुननी चाहिए#sscreforms pic.twitter.com/XGqeZBaiPO
— Priyanka Gandhi Vadra (@priyankagandhi) September 11, 2020
ഇത്തരത്തില്‍ സൃഷ്ടിപരമായ രീതിയില്‍ സംസാരിക്കുന്ന യുവാക്കളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നും സര്‍ക്കാര്‍ യുവാക്കളെ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.
Post Your Comments