KeralaLatest NewsNewsCrime

മന്ത്രവാദ ചികിത്സയ്ക്കിടെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പൂജാരി അറസ്റ്റിൽ

തിരുവനന്തപുരം : നേട്ടങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് മന്ത്രവാദ ചികിത്സയ്ക്കിടെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി മുടപുരം തെന്നൂർക്കോണം ക്ഷേത്രപൂജാരി ശ്രീകുമാർ നമ്പൂതിരി(67) ആണ് അറസ്റ്റിലായത്.

ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ.സുരേഷ്, ചിറയിൻകീഴ് എസ്.എച്ച്.ഒ രാഹുൽരവീന്ദ്രൻ, എഎസ്ഐമാരായ ഹരി,ഷജീർ, സിപിഒ ശരത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.  ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയോട് മന്ത്രവാദത്തിലൂടെ നേട്ടങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ക്ഷേത്ര വളപ്പിൽ തന്നെയുള്ള പൂജാരിയുടെ മുറിയിൽ കയറ്റിയായിരുന്നു മന്ത്രവാദകർമങ്ങൾ ചെയ്തിരുന്നത്.

Read Also : കോ​വി​ഡ് : സം​സ്ഥാ​ന​ത്ത് ഒരാൾ കൂടി മരിച്ചു

എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി മുറിയിൽനിന്ന് ഇറങ്ങിയോടുകയും ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നാണു പൂജാരിയെ പോക്സോ പ്രകാരം അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button