Latest NewsNews

ലഹരി മരുന്ന് കേസ്: നടി റിയ ചക്രവർത്തി സമർപ്പിച്ച ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി

ന്യൂഡല്‍ഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയ ചക്രവർത്തിയും, സഹോദരൻ ഷൊവിക് ചക്രവർത്തിയും സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട മുംബൈയിലെ പ്രത്യേക കോടതിയാണ് റിയക്കും സഹോദരനുമടക്കമുള്ള മറ്റു എട്ട് പേര്‍ക്കും ജാമ്യം നിഷേധിച്ചത്.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ റിയ ചക്രവർത്തിയെയും സഹോദരൻ ഷൊവിക് ചക്രവർത്തിയെയും മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷകളും തള്ളി. ഇതിന് പിന്നാലെയാണ് റിയയും സഹോദരനും മുംബൈ പ്രത്യേക സെഷൻസ് കോടതിയെ സമീപിച്ചത്.

സെപ്റ്റംബര്‍ 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള റിയ നിലവില്‍ ബൈക്കുല്ല ജില്ലാ ജയിലിലാണുള്ളത്. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് റിയയുടെ അഭിഭാഷകന്‍ അറിയിച്ചു

shortlink

Related Articles

Post Your Comments


Back to top button