Latest NewsNews

കോടികൾ വകമാറ്റിയതായി ആ​ദാ​യ നി​കു​തി വ​കു​പ്പ്; എ.​ആ​ര്‍. റ​ഹ്മാനെതിരെ നോ​ട്ടീ​സയച്ച് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​

ചെന്നൈ: ആ​ദാ​യ നികുതി വെട്ടിപ്പ് കേസിൽ സംഗീത സംവിധായകൻ എ ആർ റഹ്മാന് കോടതിയുടെ നോട്ടീസ്. മദ്രാസ് ഹൈക്കോടതിയാണ് ആദായ നികുതി വകുപ്പ് നൽകിയ അപ്പീലിന്മേൽ റഹ്മാന് നോട്ടീസ് അയച്ചത്. 3.5 കോടിയുടെ പ്രതിഫല തുക എആർ റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.

യു​കെ ആ​സ്ഥാ​ന​മാ​യ ലി​ബ്ര മൊ​ബൈ​ല്‍​സ് റിം​ഗ് ടോ​ണ്‍ ക​മ്പോ​സ് ചെ​യ്ത​തി​ന്‍റെ പ്ര​തി​ഫ​ലത്തുക റ​ഹ്മാ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് ന​ല്‍​കി​യ​തു വ​ഴി നി​കു​തി വെ​ട്ടി​ച്ചു​വെ​ന്നാ​ണ് കേ​സ്. 2010ലാ​ണ് റഹ്മാൻ ലി​ബ്ര മൊ​ബൈ​ല്‍​സിനായി റിം​ഗ് ടോ​ണ്‍ ക​മ്പോ​സ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ റ​ഹ്മാ​ന്‍ ഫോ​റി​ന്‍ കോ​ണ്‍​ട്രി​ബ്യൂ​ഷ​ന്‍ റെ​ഗു​ലേ​ഷ​ന്‍ ആ​ക്റ്റ് ലം​ഘി​ച്ചു​വെ​ന്നും ആ​ദാ​യ നി​കു​ത വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button