മുംബൈ: കോണ്‍ഗ്രസില്‍ നിന്ന് തന്റെ വിശ്വാസ്യത ബിജെപിയിലേക്ക് മാറിയതായി കങ്കണ റനൗത്തിന്റെ അമ്മ ആശ റനൗത്ത്. ബിജെപിയുമായി ഞങ്ങള്‍ക്ക് ബന്ധമൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ കോണ്‍ഗ്രസ് കുടുംബമായിരുന്നു. എന്റെ ഭര്‍ത്താവിന്റെ മുത്തച്ഛന്‍ കോണ്‍ഗ്രസിലെ അംഗമായിരുന്നു. ബിജെപിക്ക് ഞങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണെന്ന് അറിയാമായിരുന്നു. എന്നിട്ടും അവര്‍ ഞങ്ങളെ പിന്തുണച്ചു. അമിത് ഷായാണ് ഞങ്ങളുടെ രക്ഷകനായത്. അദ്ദേഹത്തോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. മുംബൈ സന്ദര്‍ശനത്തിന് അമിത് ഷാ സുരക്ഷ ഒരുക്കിയതില്‍ നന്ദിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തന്റെ നന്ദി അറിയിക്കുന്നു. എന്റെ മകള്‍ക്ക് സുരക്ഷ നല്‍കിയിരുന്നില്ലെങ്കില്‍ മുംബൈയില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ലായിരുന്നുവെന്നും ആശാദേവി വ്യക്തമാക്കി.
Read also: റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയെ സഹായിക്കുമെന്ന് രാജ്നാഥ് സിംഗ്
എന്റെ മകള്‍ സത്യത്തിന് വേണ്ടി നിലകൊണ്ടതില്‍ എനിക്ക് അഭിമാനമുണ്ട്. രാജ്യത്തിന്റെ എല്ലാ അനുഗ്രഹവും കങ്കണയ്‌ക്കൊപ്പമുണ്ടെന്നും ആശാദേവി പറയുകയുണ്ടായി. അതേസമയം പ്രശ്‌നങ്ങളെ അമ്മ നേരിട്ട വഴി കണ്ട് താന്‍ അമ്പരന്നെന്ന് കങ്കണ വ്യക്തമാക്കി. ഓഫീസ് അവര്‍ തകര്‍ത്തപ്പോള്‍ അമ്മയുടെ മുന്നറിയിപ്പാണ് എനിക്ക് ഓര്‍മ വന്നത്. ഇതൊക്കെ സംഭവിക്കുമെന്ന് നിന്നോട് ഞാന്‍ പറഞ്ഞതല്ലേ എന്നാണ് അമ്മ പറയുക. അതിന് ശേഷം ഞാന്‍ അമ്മയുടെ ഫോണ്‍ എടുത്തിട്ടില്ല. എന്നാല്‍ ഇത്തരമൊരു വിഷയത്തില്‍ അവര്‍ പ്രതികരിച്ചതില്‍ അമ്പരപ്പുണ്ടെന്നും കങ്കണ പറയുകയുണ്ടായി.
Post Your Comments