ന്യൂഡല്‍ഹി: ഏത് സാഹചര്യവും നേരിടാന്‍ സൈന്യം തയാര്‍: ജനറല്‍ ബിപിന്‍ റാവത്ത് , ചൈനയുടെ ഭാഗത്തുനിന്നും പ്രകോപനം ഉണ്ടായാല്‍ ഇന്ത്യ അതിശക്തമായി തിരിച്ചടിയ്ക്കും. പ്രതിരോധം സംബന്ധിച്ചുള്ള പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതിര്‍ത്തിയില്‍ ചൈന നടത്തുന്ന ഏതൊരു ശ്രമത്തെയും തടയാന്‍ സായുധ സേന മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സൈന്യം ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതിര്‍ത്തിയില്‍ ദൗര്‍ഭാഗ്യകരമായ എന്തെങ്കിലും സംഭവിച്ചാല്‍ ചൈനയ്ക്കു തക്കതായ മറുപടി നല്‍കുമെന്നും അദ്ദേഹം സമിതിക്ക് മുമ്പാകെ അറിയിച്ചു.
Read Also : അജിത് ഡോവലും പ്രധാനമന്ത്രിയുമായി അടിയന്തിര കൂടിക്കാഴ്ച്ച, സൈനിക മേധാവിയും എത്തുമെന്ന് സൂചന
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുല്‍ യോഗത്തില്‍ പങ്കെടുക്കുന്നത്. സമിതി അംഗമായ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും യോഗത്തിനെത്തിയിരുന്നു. ബിജെപി നേതാവ് ജുവല്‍ ഓറമാണ് സമിതി അധ്യക്ഷന്‍.
അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്ക് റേഷന്‍, യൂണിഫോം വിതരണ വസ്തുക്കളുടെ ഗുണനിലവാരം, നിരീക്ഷണം എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങളായിരുന്നു യോഗത്തിലെ ഔദ്യോഗിക അജണ്ട. എന്നാല്‍ ചില അംഗങ്ങള്‍ ലഡാക്ക് സംഘര്‍ഷം സംബന്ധിച്ച കാര്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു.
Post Your Comments