Latest NewsKeralaNewsIndia

ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം; ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു : കങ്കണയെ പിന്തുണച്ച് കൃഷ്ണകുമാര്‍.

തിരുവനന്തപുരം : ബോളിവുഡ് നടി കങ്കണ റണാവത്തിനു പിന്തുണയുമായി നടൻ കൃഷ്ണകുമാർ. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു. കങ്കണയ്ക്കൊപ്പമാണെന്നും കൃഷ്ണകുമാർ‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം. കെട്ടിടങ്ങൾ ഇടിച്ചു പക്ഷെ ഇമേജ് വാനോളം വളർത്തിയെന്നും അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവർ തന്നെ വിത്ത് പാകിയെന്നും കൃഷ്ണകുമാർ  പറഞ്ഞു. നേരത്തെ കങ്കണയെ പിന്തുണച്ച് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയും രംഗത്തുവന്നിരുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:

Kangana Ranaut… ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം. കെട്ടിടങ്ങൾ ഇടിച്ചു പക്ഷെ ഇമേജ് വളർത്തി കൊടുത്തു വാനോളം.. 24 മണിക്കൂർ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്‌കാന്തി കാണാതിരിക്കാൻ പറ്റുന്നില്ല. അതും കോവിഡ് കാലത്തു. അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവർ തന്നെ വിത്ത് പാകി.. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു കാത്തിരുന്നു കാണാം.. കങ്കണയോടൊപ്പം ?♥️?

https://www.facebook.com/actorkkofficial/posts/3326559810791477

സുശാന്ത് സിംഗ് രാജ്പൂതിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാരുമായി നിരന്തര പോരാട്ടത്തിലായിരുന്നു നടി കങ്കണ. മുംബൈയെ കങ്കണ പാക് അധീശ കശ്മീരിനോട് ഉപമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. കങ്കണയുടെ പരാമര്‍ശത്തിനെതിരെ ശിവസേന രംഗത്തെത്തി. തുടർന്ന് ഘാർ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തിൽ അനുമതിയില്ലാതെ നിരവധി മാറ്റങ്ങൾ വരുത്തിയെന്ന് ആരോപിച്ച് ശിവ സേന ഭരിക്കുന്ന ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഒരു ഭാഗം പൊളിച്ചു നീക്കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button