സിനിമയില്‍ മുഖം കാണിക്കാന്‍ വേണ്ടി കാലങ്ങളായി കഷ്ടപ്പെടുന്ന ആളുകള്‍ നിരവധിയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി വെള്ളിത്തിരയില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങിയ കാലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ജോജു. ജോസഫ്, ചോല, പൊറിഞ്ചു മറിയം ജോസ് എന്നീ സിനിമകളിലൂടെ മലയാളത്തിന്റെ നായകനിരയിലേയ്ക്ക് വളര്‍ന്ന താരമാണ് ജോജു. സ്ക്രീനിൽ ഒന്നു മുഖം കാണുന്നതായിരുന്നു ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്ന കാലത്തെ ഏറ്റവും വലിയ സന്തോഷമെന്ന് ജോജു പറയുന്നു. താരത്തിന്റെ പഴയ ഒരു സിനിമയിലെ വിഡിയോ അദ്ദേഹത്തിന്റെ അടുപ്പക്കാരിലൊരാൾ അയച്ചു കൊടുത്തപ്പോഴായിരുന്നു താരത്തിന്റെ ഇൗ പ്രതികരണം.
ജോജുവിന്റെ വാക്കുകള്‍ ഇങ്ങനെ… ‘ഇൗ വിഡിയോ കാണുമ്പോൾ ഞാൻ സഞ്ചരിച്ച ഒരു ദൂരം എത്രത്തോളമുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. ഇതൊക്കെയായിരുന്നു അന്നത്തെ ഏറ്റവും വലിയ സന്തോഷം. ഇന്ന് മികച്ച കഥാപാത്രങ്ങൾ കിട്ടുന്നതാണ് സന്തോഷം, പക്ഷേ അന്ന് ഇതുപോലെ ഒന്നു മുഖം കാണുന്നതായിരുന്നു സന്തോഷം. അന്നും നിരാശയൊന്നും ഉണ്ടായിരുന്നില്ല. ജൂനിയർ ആർട്ടിസ്റ്റ് എന്ന നിലയിൽ എന്നെ ഹാപ്പി ആക്കിയിരുന്നത് സംവിധായകൻ വിനയൻ സാർ ആയിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ജൂനിയർ ആർട്ടിസ്റ്റ് ആയി ഞാനുണ്ടായിരുന്നു. അതു വലിയ സന്തോഷം തന്നിരുന്ന ആനുഭവങ്ങളായിരുന്നു. ഇത്രയും വർഷങ്ങൾ കഴിഞ്ഞ് ഇൗ വിഡിയോ കണ്ടപ്പോൾ ഞാനും അമ്പരന്നു. കാലം എന്നെയും മാറ്റിയിട്ടുണ്ട്. ഇപ്പോൾ പിന്നിൽ നിൽക്കുന്ന സീനുകളല്ല മറിച്ച് മികച്ച കഥാപാത്രങ്ങളാണ് സന്തോഷം തരുന്നത്. ഒാരോ കാലത്തും ഒാരോ ഗുരുക്കന്മാരുടെ കീഴിൽ പഠിച്ച് സിനിമയിൽ നിലനിൽക്കാനായി എന്നതു തന്നെയാണ് നേട്ടമായി കരുതുന്നത്.’
Post Your Comments