ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗ നിർണയ പരിശോധനയില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. റാപ്പിഡ് ടെസ്റ്റിൽ നെഗറ്റീവെങ്കിലും ലക്ഷണമുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നടത്തണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൊവിഡിനെ ചെറുതായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി.
ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,735 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 44.65 ലക്ഷമായി.
ഒറ്റദിവസം കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും രാജ്യം റിക്കാർഡിൽ എത്തി. 1172 ആളുകളാണ് 24 മണിക്കൂറിനിടെ രാജ്യത്തു മരിച്ചത്. 72,939 പേർ രോഗമുക്തി നേടി. ഇതോടെ 34.7 ലക്ഷം പേർ ആകെ രോഗമുക്തി നേടി. നിലവിൽ 9.19 ലക്ഷം ആക്ടീവ് കേസുകളാണ് ഇന്ത്യയിലയുള്ളത്.
ചൊവ്വാഴ്ച 90,802 കേസുകളാണു രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. 1133 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽനിന്നാണു ബുധനാഴ്ച വീണ്ടും കുതിപ്പുണ്ടായത്.
Post Your Comments