മുംബൈ : മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയാ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ തള്ളി. നര്ക്കോടിക്ക്സ് സ്പെഷ്യല്‍ കോടതിയാണ് നടിയുടെ ജാമ്യാപേക്ഷ തള്ളിയത്. താന്‍ നിരപരാധിയാണെന്നും കേസില്‍ തെറ്റായി പ്രതിച്ചേര്‍ത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് റിയ ജാമ്യാപേക്ഷ നല്‍കിയത്. അന്വേഷണ സംഘം നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും റിയ തന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് കോടതി ജാമ്യം നിഷേധിച്ചത്.
തന്നെ ചോദ്യം ചെയ്യാന്‍ ഒരു വനിത ഉദ്യോഗസ്ഥ പോലും ഇല്ലായിരുന്നു. ചോദ്യം ചെയ്യപ്പെടുന്ന സ്ത്രീയ്ക്കൊപ്പം ഒരു വനിത ഉദ്യോഗസ്ഥ ഉണ്ടാകണമെന്ന് ഷീല ബാര്സെയ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതിയുടെ ഈ നിര്‍ദേശം അന്വേഷണ സംഘം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിയാ ചക്രബര്‍ത്തി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചതിനും ഇതിനായി അനധികൃതമായി പണം ചെലവഴിച്ചതിനുമാണ് റിയയ്ക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇരുവര്‍ക്കും പത്ത് വര്‍ഷത്തില്‍ കുറയാതെ തടവും രണ്ട് ലക്ഷം രൂപ പിഴയും ലഭിക്കും. അന്തരിച്ച നടന് സുശാന്ത് സിംഗ് രജ്പുത്തിന് മയക്കുമരുന്ന് എത്തിച്ച് നല്‍കിയെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് ഇരുവരെയും അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.
Post Your Comments