ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് മഹാമാരി നിയന്ത്രണമില്ലാതെ തുടരുകയാണ്. രോഗബാധിതരുടെ എണ്ണം 45 ലക്ഷത്തിലേയ്ക്ക് കുതിക്കുകയാണ് ഇപ്പോൾ. രാജ്യത്ത് 4,462,965 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നാണ് വേൾഡോമീറ്ററും ജോണ്സ്ഹോപ്കിൻസ് സർവകലാശാലയും പുറത്ത് വിടുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. മഹാമാരിയിൽ രാജ്യത്ത് 75,091 പേർക്കാണ് ജീവൻ നഷ്ടമായത്. അതേസമയം, 3,469,084 പേർ രോഗമുക്തി നേടിയത് ആശ്വാസകരമാണ്.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമബംഗാൾ, ബിഹാർ, ഒഡീഷ, തെലുങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നവയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന 10 സംസ്ഥാനങ്ങൾ. കേരളം 14ാം സ്ഥാനത്താണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിൽ 9,43,772വും ആന്ധ്രയിൽ 5,17,094മാണ് കോവിഡ് ബാധിതരുടെ എണ്ണം. തമിഴ്നാട്ടിലും കർണാടകത്തിലും നാല് ലക്ഷത്തിനു മുകളിലും ഉത്തർപ്രദേശിൽ രണ്ടു ലക്ഷത്തിനു മുകളിലുമാണ് കോവിഡ് ബാധിതർ. ഏഴ് സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതർ ഒരു ലക്ഷത്തിനു മുകളിലുണ്ട്. അതേസമയം, 93,000കടന്ന രോഗ ബാധിതരുടെ എണ്ണം കേരളത്തിലും ഭീതി വർധിപ്പിക്കുകയാണ്.
Post Your Comments