ബംഗളൂരൂ: നാടെങ്ങും കോവിഡ് ഭീതിയിലാകുമ്പോഴും കോടികൾ കൊയ്യുകയാണ് ലഹരി മാഫിയകൾ. സമീപകാലത്തെ വാർത്തകളിൽ നിന്ന് ഇത്തരക്കാരുടെ ഇഷ്ട ഇടമായി ബംഗളൂരൂ മാറിയതായാണ് സൂചന. വിദേശങ്ങളിൽ നിന്ന് കോടികളുടെ മയക്കുമരുന്നുകളാണ് നഗരത്തിലെ ലഹരിപ്പടർപ്പുകളിൽ എത്തുന്നത്. ഇപ്പോഴിതാ കര്‍ണാടക പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട നടന്നിരിക്കുകയാണ് ബംഗളൂരൂവിൽ.
1,350 കിലോ കഞ്ചാവാണു ബംഗളൂരൂ സിറ്റി പോലീസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പോലീസ് പരിശോധന നടത്തിയത്. തുടര്‍ന്നാണ് ആട്ടിന്‍കൂട്ടില്‍ രഹസ്യ അറിയില്‍ സൂക്ഷിച്ചിരുന്ന വൻ കഞ്ചാവ് ശേഖരം പോലീസ് പിടികൂടിയത്.
കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലാണ് സംഭവം. ഭൂമിക്കടിയില്‍ രഹസ്യ അറ ഉണ്ടാക്കി ഇതിനകത്താണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയില്‍ നിന്നും അനധികൃതമായാണ് കഞ്ചാവ് കടത്തിയതെന്ന് പോലീസ് പറഞ്ഞു.
Post Your Comments