ബെയ്‌റൂട്ട് : കഴിഞ്ഞമാസത്തെ ഉഗ്രസ്‌ഫോടനത്തിനു പിന്നാലെ ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ട് തുറമുഖത്തു വീണ്ടും വന്‍ തീപിടിത്തം. ആഗസ്റ്റിലെ ഇരട്ട സ്‌ഫോടനത്തില്‍ തകര്‍ന്നിടത്ത് സമീപത്തായാണ് വീണ്ടും തീപിടിത്തമുണ്ടായിരിക്കുന്നത്.
തുറമുഖത്തെ ഡ്യൂട്ടിഫ്രീ സോണിലുണ്ടായ തീപിടിത്തെത്തുടര്‍ന്ന് വലിയ തോതില്‍ കട്ടിപ്പുക ആകാശത്തേക്ക് ഉയരുന്നതിന്റെ പ്രദേശവാസികള ഭീതിയിലാക്കിയിട്ടുണ്ട്. അസംസ്‌കൃത വസ്തുകളാള്‍ വീണ്ടും ഉഗ്രസ്‌ഫോടനത്തിലേക്ക് തീ നീങ്ങുമോ എന്ന ഭയത്തിലാണ് ജനം. സ്‌ഫോടനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
Huge fire at Port of #Beirut. Now pic.twitter.com/EnnIritG0e
— Imad Bazzi (@TrellaLB) September 10, 2020
മുൻപ് സ്‌ഫോടനമുണ്ടായപ്പോൾ മൂവായിരം ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. അന്ന് 190 പേർ മരണമടയുകയും 6500 പേർക്ക് പരുക്കേൽക്കുകയുമുണ്ടായി.തുറമുഖത്തിന് സമീപമുളള നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്‌തു.അഗ്നി ശമന സേനാംഗങ്ങൾ തീയണയ്‌ക്കാൻ ശ്രമിക്കുകയാണെന്നും
റിപ്പോർട്ട് ചെയ്തു.
Post Your Comments