KeralaLatest NewsNews

മന്ത്രി കെ.ടി.ജലീലിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹം : വിദേശത്തു നിന്ന് ഖുറാന്‍ എത്തിച്ചതില്‍ സംശയം : വിശദമായ ചോദ്യം ചെയ്യലിന് തയ്യാറെടുത്ത് എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും

 

കൊച്ചി: മന്ത്രി കെ ടി ജലീലിന്റെ മന്ത്രിസ്ഥാനം തെറിച്ചേക്കുമെന്ന് സൂചനകള്‍ നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തിരുവനന്തപുരത്തുനിന്ന് സര്‍ക്കാര്‍സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുര്‍ആന്‍ ആണെന്നാണ ജലീലിന്റെ വാദം നേരത്തെ കേന്ദ്ര ഏജന്‍സിയായ കസ്റ്റംസ് തള്ളിയിരുന്നു. അതിനിടെ യുഎഇയിലേക്കും സൗദിയിലേക്കും വരെ ഖൂര്‍ആന്‍ കയറ്റുമതി ചെയ്യുന്നത് മലപ്പുറത്തെ തിരൂരങ്ങാടിയില്‍ നിന്നാണെന്നുള്ളതും മന്ത്രിയുടെ വാദങ്ങള്‍ പൊളിക്കുന്നു. 1883 മുതല്‍ യുഎഇയിലേക്കും സൗദിയിലേക്കും വിശുദ്ധ ഗ്രന്ഥം അച്ചടിച്ച് കയറ്റുമതി ചെയ്യുന്നത് തിരൂരങ്ങാടിയിലെ പ്രസില്‍ നിന്നാണ്. ഇതോടെ ഖൂര്‍ആനിലെ മന്ത്രിയുടെ അവകാശ വാദങ്ങളും പൊളിയുകയാണ്. ഈ സാഹചര്യത്തിലാണ് ഇഡി ഇടപെടല്‍.

Read Also : തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ : എല്‍ഡിഎഫിനും യുഡിഎഫിനും പരാജയ ഭീതി : ജനങ്ങളെ അഭിമുഖീകരിയ്ക്കാന്‍ ഇരുകൂട്ടര്‍ക്കും ഭയം

ഒരു മന്ത്രിക്ക് ചേരാത്ത വിധത്തില്‍ എല്ലാ പ്രോട്ടോക്കോളും തെറ്റിച്ചാണ് മറ്റൊരു രാജ്യമായ യുഎഇയുമായി ജലീല്‍ ഇടപെട്ടത് എന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു ബോധ്യം വന്നിട്ടുണ്ട്. മന്ത്രിമാര്‍ നയതന്ത്ര കാര്യാലയ ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണം. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോള്‍ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോണ്‍സുലേറ്റുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോള്‍ വിഭാഗത്തെ സമീപിക്കണം. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് മന്ത്രി ഇടപ്പെട്ടത്. ഇത് എന്തിനു വേണ്ടിയാണ് എന്ന അന്വേഷണമാണ് നടത്തുന്നത്.

ജലീലിന്റെ വകുപ്പിന് കീഴിലുള്ള സി ആപ്റ്റിന്റെ വണ്ടികള്‍ സ്വര്‍ണ്ണക്കടത്തിനു ഉപയോഗിച്ചോ എന്ന അന്വേഷണം എന്‍ഐയും നടത്തുന്നുണ്ട്. നിലവില്‍ കസ്റ്റംസ് ആണ് ഇത് അന്വേഷിക്കുന്നത്. യുഎഎ കോണ്‍സുലേറ്റില്‍ നിന്നും സിആപ്റ്റിലേക്ക് വന്ന പാഴ്സലില്‍ ഖുറാന്‍ ആയിരുന്നെന്നും ഇത് തന്റെ മണ്ഡലത്തിലേക്ക് അയച്ചു എന്നാണ് ജലീല്‍ തന്നെ വ്യക്തമാക്കിയത്. യുഎഇ കോണ്‍സുലെറ്റില്‍ നിന്നും റംസാന്‍ കിറ്റുകള്‍ വാങ്ങി തന്റെ മണ്ഡലത്തില്‍ വിതരണം ചെയ്തുവെന്നും ജലീല്‍ സമ്മതിച്ചിട്ടുണ്ട്. ഒരു സംസ്ഥാന മന്ത്രി എന്ന നിലയില്‍ മന്ത്രിയുടെ പ്രോട്ടോക്കോള്‍ ലംഘനം തെളിയിക്കുന്നതാണ് ഈ രണ്ടു ഇടപാടുകളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button