KeralaLatest NewsNews

റദ്ദാക്കിയ ട്രെയിനുകള്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് റദ്ദാക്കുന്ന ജനശതാബ്ദിയും വേണാടും അടക്കമുള്ള ട്രെയിനുകള്‍ പുനസ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംസ്ഥാനം. ഇക്കാര്യം ഉന്നയിച്ച് മന്ത്രി ജി സുധാകരന്‍ റെയില്‍വേ മന്ത്രിക്ക് കത്തെഴുതി. റെയില്‍വേ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

read also :ബിനീഷ് കോടിയേരിയുടെ ലഹരി-സ്വര്‍ണക്കടത്ത് ബന്ധം : വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കോടിയേരി കുടുംബത്തിലെ കല്യാണ മാമാങ്കം കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശദ അന്വേഷണത്തിന്

ആളുകളുടെ എണ്ണം കുറവെങ്കിലും ട്രെയിന്‍ സര്‍വീസുകളെ ഇപ്പോള്‍ ആശ്രയിക്കുന്നത് മറ്റ് ഗതാഗത മാര്‍ഗങ്ങളില്ലാത്തവരും അത്യാവശ്യക്കാരുമാണ്. അവരെ പരിഗണിക്കണമെന്നാണ് ജനപ്രതിനിധികളുടെയും ആവശ്യം. എം.പിമാരായ എം.കെ രാഘവനും ഹൈബി ഈഡനും ബിനോയ് വിശ്വവും അടക്കമുള്ളവര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്.

കൊവിഡ് കാരണം ദീര്‍ഘ ദൂര ബസ് സര്‍വീസുകള്‍ ഉള്‍പ്പടെ ഇല്ലെന്നും ജനങ്ങളുടെ ഏക യാത്രാമാര്‍ഗം അടയ്ക്കരുതെന്നും മന്ത്രി ജി.സുധാകരന്‍ കേന്ദ്രത്തിനയച്ച കത്തില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button