മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കെതിരായ പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണയ്‌ക്കെതിരെ കേസ്. മുംബൈയിലെ തന്‍റെ ഓഫീസ് കെട്ടിടം പൊളിച്ച സംഭവത്തിൽ ഉദ്ദവ് താക്കറെയെ ട്വിറ്ററിലൂടെ കങ്കണ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിക്രോളി പൊലീസ് സ്റ്റേഷനിൽ കേസെടുത്തിരിക്കുന്നത്.
ഇന്ന് എന്റെ വീടാണ് തകര്‍ത്തത്. നാളെ നിങ്ങളുടെ അഹങ്കാരമാകും തകരുക എന്നായിരുന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പേരെടുത്ത് പരാമര്‍ശിച്ചുള്ള കങ്കണയുടെ പ്രതികരണം.
നടൻ സുശാന്ത് സിങ്ങിന്റെ മരണത്തെ തുടർന്നുണ്ടായ വാക്പോരാണ് ഓഫീസ് പൊളിക്കൽ നടപടികളിൽ എത്തിച്ചത്. സുശാന്ത് സിങ്ങിന്റെ മരണത്തിൽ മുംബൈയ്ക്കും മുംബൈ പോലീസിനുമെതിരേ കങ്കണ
ശക്തമായ വിമർശനമുന്നയിച്ചിരുന്നു. മുംബൈയിൽ ജീവിക്കാൻ കഴിയില്ലെന്ന കങ്കണയുടെ പ്രസ്താവനയോടെയാണ് മഹാരാഷ്ട്ര സർക്കാരുമായുള്ള കങ്കണയുടെ തുറന്ന പോര് ആരംഭിക്കുന്നത്.
ജീവിക്കാൻ പറ്റാത്ത ഇടമാണെങ്കിൽ ഇവിടെ താമസിക്കേണ്ടതില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് തിരിച്ചടിച്ചു. പിന്നീട് മഹാരാഷ്ട്ര് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖും ഇതേ നിലപാടെടുത്തു. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചാണ് കങ്കണ ഇതിനോട് പ്രതികരിച്ചത്. ഇതോടെ പിന്നീട് വലിയ നിയമയുദ്ധത്തിലേക്ക് ബി.എം.സി. കടക്കുകയായിരുന്നു
ബാന്ദ്ര വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസിന്റെ നിർമ്മാണം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിവസേന ഭരിക്കുന്ന മുംബൈ കോർപ്പറേഷൻ കങ്കണയ്ക്ക നോട്ടീസ് അയക്കുന്നത്. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറുപടി തൃപ്തകരമല്ലാത്തതിനെ തുടർന്നാണ് ജെ.സി.ബി. അടക്കമുള്ളവ കൊണ്ടുവന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ പൊളിച്ചുമാറ്റിയത്.
Post Your Comments