മുംബൈ: ഓഫിസ് കെട്ടിടം പൊളിക്കുന്ന മുംബൈ മുന്‍സിപ്പല്‍ കോർപറേഷന്‍ നടപടിക്കെതിരായ ബോളിവുഡ് നടി കങ്കണ റനൗട്ടിന്‍റെ ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്നു പരിഗണിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് നടിയുടെ ഹർജി കോടതി പരിഗണിക്കുന്നത്.
അനധികൃത നിർമാണം ചൂണ്ടിക്കാട്ടി നടിയുടെ പ്രൊഡക്ഷൻ കമ്പനിയായ മണികർണിക ഫിലിംസ് പ്രവർത്തിക്കുന്ന ഓഫീസിന്റെ ഒരു ഭാഗം ഇന്നലെ ബിഎംസി പൊളിച്ചുനീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊളിക്കൽ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവുണ്ടായത്.
സംസ്ഥാനസർക്കാർ സമീപകാലത്ത് പുറത്തിറക്കിയ കൊവിഡ് മാർഗനിർദേശപ്രകാരം വലിയ പൊളിക്കൽ നടപടികൾ പാടില്ലെന്ന നിർദേശം കങ്കണ ഹർജിയിൽ വാദിക്കുന്നു. ബിഎംസിയുടെ വിശദീകരണത്തെ അടിസ്ഥാനപ്പെടുത്തിയാകും കോടതിയുടെ തീരുമാനം.
Post Your Comments