COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ 28പേർ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു : മരണസംഖ്യ നാലായിരം കടന്നു

റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് 28പേർ കൂടി ബുധനാഴ്ച്ച മരിച്ചു. പുതുതായി 775 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇ തോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4165 ഉം, രോഗം ബാധിച്ചവരുടെ ആകെ എണ്ണം 323,012 ഉം ആയി. രാജ്യത്തെ മരണനിരക്ക് 1.3 ശതമാനമായി. 720 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 298966 ആയി ഉയർന്നു.

Also read : ഇ​ന്ത്യ​യിൽ മഹാമാരി പെരുകുന്നു; 45 ല​ക്ഷ​ത്തി​ലേയ്​ക്ക് അടുത്ത് കോ​വി​ഡ് ബാ​ധി​തർ

92.8 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 19,981 ആയി. ഇവരിൽ 1386 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസത്തെ 49,205 ടെസ്റ്റുകൾ ഉൾപ്പെടെ രാജ്യത്ത് ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 5,548,202 ആയി വർദ്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button