
തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്. ലീലാകൃഷ്ണന് മുതല്‍ പോരാളിയായ കൃഷ്ണന് വരെ, തേരാളിയായ കൃഷ്ണന് മുതല്‍ ദാര്‍ശനികനായ കൃഷ്ണന് വരെ വിവിധ മാനങ്ങളാണ് കൃഷ്ണനെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലൂടെ പറയുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ഇങ്ങനെ.
പലവിധത്തിലുള്ള മാനങ്ങൾ ഉള്ളതാണ് കൃഷ്ണസങ്കല്പം. ലീലാകൃഷ്ണൻ മുതൽ പോരാളിയായ കൃഷ്ണൻ വരെയുണ്ട്. തേരാളിയായ കൃഷ്ണൻ മുതൽ ദാർശനികനായ കൃഷ്ണൻ വരെയുണ്ട് ആ സങ്കല്പത്തിൽ. അത് ഭക്തിയെ മാത്രമല്ല സാഹിത്യത്തെ വരെ പ്രചോദിപ്പിച്ചിട്ടുണ്ട്.
ശ്രീകൃഷ്ണ ജയന്തി ദിനം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാൻ ഏവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Post Your Comments