
മുംബൈ: മുംബൈ മേയർ കിഷോരി പെഡ്നേകർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.മേയർ തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചത്. തനിക്ക് ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും ആന്റിജൻ പരിശോധനയിൽ പോസിറ്റീവായെന്നും കിഷോരി ട്വിറ്ററിൽ കുറിച്ചു.
ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശ പ്രകാരം വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ് കിഷോരി പെഡ്നേകർ. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്തണമെന്നും സ്വയം ക്വാറന്റീനിൽ പോകണമെന്നും കിഷോരി ആവശ്യപ്പെട്ടു.
രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 23,816 പേർക്കാണ്. മഹാരാഷ്ട്രയിൽ ഇതുവരെ 9,67,349 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 325 പേരുടെ മരണം കൂടി കണക്കുകളിൽ രേഖപ്പെടുത്തുകയും ചെയ്തു.
Post Your Comments