Latest NewsMollywoodNewsEntertainment

നടന്‍ കൊച്ചുപ്രേമന്‍റെ മകന്‍ വിവാഹിതനായി; ചടങ്ങില്‍ സുരേഷ് ഗോപിയും

നടന്‍ കൊച്ചുപ്രേമന്റേയും നടി ഗിരിജയുടേയും മകനായ ഹരികൃഷ്ണന്‍ വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനിയായ റെഷ്‌ലിയാണ് വധു.  വൈ വി പുരുഷോത്തമന്റെയും ബിന്ധു കെയുടെയും മകളാണ് രെഷ്‍ലി.

ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട് ചടങ്ങ് നടത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിച്ചാണ് വിവാഹം നടത്തുന്നത്.

ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കൊച്ചുപ്രേമന്റെ മരുമകളായ അഭയ ഹിരണ്‍മയിയും ഭര്‍ത്താവ് ഗോപിസുന്ദറും സുരേഷ് ഗോപിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

shortlink

Post Your Comments


Back to top button