ഇറ്റാനഗര്‍ : സ്വന്തം ജനതയുടെ ക്ഷേമം അന്വേഷിക്കാനായി 24 കിലോമീറ്റർ നടന്ന് അരുണാചല്‍ മുഖ്യമന്ത്രി. 14,500 അടി ഉയരമുള്ള മലനിരകളില്‍ താമസിക്കുന്ന ഗ്രോതവിഭാഗത്തെ സന്ദര്‍ശിക്കുന്നതിനായിട്ടാണ് 11 മണിക്കൂര്‍ മുഖ്യമന്ത്രി നടന്നത്. ഗ്രാമീണര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 11 മണിക്കൂര്‍ 16,000 അടി ഉയരമുള്ള കര്‍പു-ല താണ്ടി 14,500 അടി ഉയരമുള്ള ലുഗുംതാംഗിലേക്ക് 24 മണിക്കൂര്‍ യാത്ര. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തന്റെ യാത്രാ വീഡിയോയും ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
A 24 Kms trek, 11 hours of fresh air & Mother Nature at her best; crossing Karpu-La (16000 ft) to Luguthang (14500 ft) in Tawang district. A paradise untouched. @PMOIndia @HMOIndia @DefenceMinIndia @MDoNER_India @KirenRijiju @TapirGao @RebiaNabam @ChownaMeinBJP @TseringTashis pic.twitter.com/Jxh4Ymtv8K
— Pema Khandu པདྨ་མཁའ་འགྲོ་། (@PemaKhanduBJP) September 10, 2020
ഭൂട്ടാനും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമമായ ലുഗുംതാഗ് ഗ്രാമത്തിലേക്കാണ് മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ മുകുതോ മണ്ഡലത്തിലാണ് ലുഗുതാംഗ് ഗ്രാമം. തവാങ് ജില്ലയുടെ ഭാഗമാണ് ഈ മേഖല. തവാങ് പട്ടണത്തില്‍ നിന്നും 97 കിലോമീറ്റര്‍ സഞ്ചരിച്ച് ഇവിടെയെത്താന്‍ കഴിയും. ഇവിടെ നിന്നും ഭൂട്ടാനിലേക്ക് പോകാനും എളുപ്പമാണ്.
Post Your Comments