മുംബൈ: നടി കങ്കണ റണാവത്തിനെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ച മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്നും നടിയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും രാംദാസ് അത്താവലെ പറഞ്ഞു.
ബി ജെ പിയുടെ സഖ്യ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവാണ് അദ്ദേഹം. തന്റെ പാര്‍ട്ടിയുടെ പിന്തുണ കങ്കണയ്ക്ക് ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ് മുംബൈ. അവിടെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ബി ജെ പിയിലോ ആര്‍ പി ഐയിലോ ചേരാന്‍ കങ്കണ ആഗ്രഹിച്ചാല്‍ സ്വാഗതം ചെയ്യും”, കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു
Post Your Comments