ജയ്പുര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ 40 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഓഫീസിലും വസതിയിലുമായുള്ള ജീവനക്കാർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനിനെ തുടര്‍ന്ന് അദ്ദേഹം സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ച ഒരു മാസത്തേക്ക് റദ്ദാക്കി. മുൻകരുതൽ എന്ന നിലയിലാണ് സന്ദർശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
“ഡോക്ടർമാരുടെ ഉപദേശപ്രകാരം, അടുത്ത ഒരു മാസത്തേക്ക് സന്ദർശകരെ കാണേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിച്ചു. ഈ സമയത്ത് അദ്ദേഹം വീഡിയോ കോൺഫറൻസിലൂടെ മാത്രമേ പരിപാടികളിൽ പങ്കെടുക്കുകയുള്ളൂ”,ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ മാസവും ഗെഹ്‍ലോട്ടിന്റെ പത്ത് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്ലര്‍ക്ക് ഉള്‍പ്പടെ ഒന്‍പത് ജീവനക്കാര്‍ക്കും വസതിയിലെ ഒരു ജീവനക്കാരനുമാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments