NewsLife Style

നാല് ഇലകള്‍ മാത്രം, വില നാലു ലക്ഷം ; ലേലത്തില്‍ വമ്പനായി ‘ഇത്തിരിക്കുഞ്ഞന്‍’ ഫിലോഡെന്‍ഡ്രോണ്‍ മിനിമ

വെല്ലിങ്ടണ്‍ : വാഹനങ്ങളുടെ ഫാന്‍സി നമ്പറിനായി ലക്ഷങ്ങള്‍ മുടക്കി വാശിയേറിയ ലേലം വിളികള്‍ നടക്കുന്നത് നാം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ വെറും നാലിലയുള്ള ഒരു ചെറിയ ചെടി ലക്ഷങ്ങളുടെ വിലയ്ക്ക് വിറ്റുപോയതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. . ‘ഫിലോഡെന്‍ഡ്രോണ്‍ മിനിമ’ എന്ന അപൂര്‍വയിനം ചെടിയാണ് ന്യൂസിലാന്‍ഡില്‍ നാല് ലക്ഷം രൂപയ്ക്ക് വിറ്റുപോയത്.

‘റാഫിഡൊഫോറ ടെട്രാസ്‌പെര്‍മ’ എന്ന വിഭാഗത്തില്‍ പെടുന്നതാണ് ഈ അലങ്കാരച്ചെടി. ഇലകളില്‍ മഞ്ഞയും പച്ചയും നിറങ്ങളാണുള്ളത്. ന്യൂസിലാന്‍ഡിലെ പ്രമുഖ വ്യാപാര വെബ്‌സൈറ്റായ ‘ട്രേഡ് മീ’യില്‍ ആണ് ലേലംവിളി നടന്നത്. തുടര്‍ന്ന് 8,150 ന്യൂസിലാന്‍ഡ് ഡോളറിന് (4,00,690 രൂപ) ചെടി വിറ്റു.

ഇലകളുടെ പകുതി ഭാഗം മഞ്ഞയും പകുതി പച്ചയും ആണ് ഇതിന്‍റെ പ്രത്യേകത. ഒപ്പം വളരെ പതുക്കെയാണ് ഇവയുടെ വളര്‍ച്ച എന്നതും ഈ ഇന്‍ഡോര്‍ പ്ലാന്‍റിനെ പ്രിയങ്കരമാക്കുന്നു.

 

shortlink

Post Your Comments


Back to top button