തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് ,കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം ശക്തമാണ്. മത്സ്യബന്ധന തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
അതേസമയം തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ദുര്‍ബലമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. സെപ്റ്റംബര്‍ ആറോടെയാണ് അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊണ്ടത്.
Post Your Comments