Latest NewsKeralaIndia

തോക്കും ആത്മഹത്യ കുറിപ്പും പാട്ടും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് കോഴിക്കോട് സ്വദേശിയായ സൈനികന്‍ ജീവനൊടുക്കി

ചെന്നൈ : കോഴിക്കോട് – നാദാപുരം വളയം സ്വദേശി സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്റിനെ ഓഫീസില്‍ സ്വയം വെടിവെച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി. വളയം കാക്കച്ചി പുതിയോട്ടില്‍ ശ്രീജയന്‍ (50) ആണ് മരിച്ചത്. ചെന്നൈ പൂനമള്ളിക്കടുത്തുള്ള കരയന്‍ചാവടിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം .

50 കാരനായ സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ശ്രീജയന്‍ സെമി ഓട്ടോമാറ്റിക് തോക്ക് പ്രയോഗിച്ച്‌ ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. സിആര്‍‌പി‌എഫിലെ 77-ാമത്തെ ബറ്റാലിയനിലെ ശ്രീജന്‍ ചൊവ്വാഴ്ച രാവിലെ ഓഫീസിലായിരുന്നു.

“അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍.. എന്നു ഞാന്‍ ഒരു മാത്ര വെറുതെ കൊതിച്ചുപോയി… ” എന്ന ഗാനവും പാട്ടു പാടുന്ന ചിത്രവും ഒപ്പം തോക്കും ആത്മഹത്യ കുറിപ്പും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകേണ്ടെന്നും ചെന്നയില്‍ സംസ്ക്കരിക്കണമെന്നും ആത്മഹത്യ കുറിപ്പ് .

വെടിവയ്പ്പിന്റെ ശബ്ദം കേട്ട് സഹപ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഓടിയെത്തി. ശ്രീജനെ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നതാണ് കണ്ടത്.ശ്രീജനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

പൂനാമല്ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കില്‍പാക് മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ആത്മഹത്യയ്ക്ക് ആരും നേരിട്ടോ അല്ലാതെയോ ഉത്തരവാദികളല്ലെന്ന് അവകാശപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് മുറിയില്‍ നിന്ന് ലഭിച്ചതായി പോലീസ് പറഞ്ഞു.

ജുമുഅ നിസ്‌കാരത്തിന് പള്ളികളില്‍ നൂറു പേര്‍ക്കു ഒരുമിച്ചു കൂടാന്‍ അനുമതി നൽകണം ; നിവേദനവുമായി കേരള മുസ്ലിം ജമാഅത്ത്

തന്റെ അവസാന ആഗ്രഹപ്രകാരം ചെന്നൈയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കണമെന്നും വളയത്തെ സ്വന്തം ദേശത്തേക്ക് അയയ്ക്കരുതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button