Latest NewsNews

കങ്കണയ്‌ക്കെതിരെ നടപടി കടുപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍; നടിയുടെ ലഹരിമരുന്ന് ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ്

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള വാക്ക് പോര് പുതിയ തലത്തില്‍. കങ്കണയുടെ ലഹരിമരുന്ന് ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചുവെന്ന നടന്‍ അധ്യയന്‍ സുമന്റെ പഴയ വെളിപ്പെടുത്തലാണ് ഇപ്പോൾ പോലീസ് അന്വേഷിക്കുക.

അധ്യയന്‍ സുമന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശിവസേന എം.എല്‍.എമാര്‍ നല്‍കിയ പരാതിയിലാണ് സർക്കാർ‌ അന്വേഷണത്തിന് ഉത്തരവിട്ടത്. കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചുവെന്നും മറ്റൊരാളെ ലഹരിമരുന്ന് ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമുള്ള വെളിപ്പെടുത്തലുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ശിവസേന എം.എല്‍.എമാരുടെ പരാതി.

ന​ട​ന്‍ സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രാ​മ​ര്‍​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ക​ങ്ക​ണ​യും മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രും ത​മ്മി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ങ്ക​ണ​യ്ക്ക് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ അ​നു​വ​ദി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments


Back to top button