Latest NewsKeralaNews

സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരും : വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

 

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരും . വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അതേസമയം, അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം ദുര്‍ബലമായെങ്കിലും കേരളത്തില്‍ കാലവര്‍ഷത്തിന്റെ ഭാഗമായ മഴ വെള്ളിയാഴ്ച വരെ തുടരുമെന്നും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Read Also :ഓണക്കിറ്റ് സംബന്ധിച്ച് വ്യാപക പരാതി : കിറ്റിലെത് പപ്പടമല്ല ‘അപ്പളം’ : പപ്പടം വന്നത് സപ്ലൈകോയ്ക്ക് തുടര്‍ച്ചയായി ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങള്‍ നല്‍കുന്ന കമ്പനിയില്‍ നിന്ന്

ബുധനാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഇവിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 11 സെന്റീമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ബുധനാഴ്ചയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വ്യാഴാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള, കര്‍ണാട തീരത്തും ലക്ഷദ്വീപ് ഭാഗത്തും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button