Latest NewsBollywoodNewsIndia

നടി കങ്കണയുടെ ഓഫീസിൽ അപ്രതീക്ഷിത റെയ്ഡ് ; “എന്റെ സ്വപ്‌നങ്ങൾ തകർത്തെറിയുന്നു “, വീഡിയോ പങ്കുവച്ച് നടി

മുബൈ: ബോളിവുഡ് നടി കങ്കണയുടെ മുംബൈയിലെ ഓഫീസില്‍ റെയ്ഡ് നടത്തി ബി.എ.സി കോര്‍പ്പറേഷന്‍ അധികൃതര്‍. മണികര്‍ണിക ഫിലിംസ് എന്ന കങ്കണയുടെ ഫിലിം പ്രൊഡക്ഷന്‍ ഹൗസിലേക്കാണ് റെയ്ഡ് നടന്നത്.കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള വാക്കുതർക്കം രൂക്ഷമാകുന്നതിനിടയിലാണ് ബി എ സിയുടെ അപ്രതീക്ഷിത നീക്കം.

റെയ്ഡിന്റെ ദൃശ്യം കങ്കണ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ ഓഫീസ് പൊളിച്ചു നീക്കുമെന്നാണ് അധികൃതര്‍ നല്‍കിയ വിവരം എന്നാണ് കങ്കണ പറയുന്നത്. ഒപ്പം തന്റെ ഓഫീസിലേക്ക് അവര്‍ അതിക്രമിച്ചു കയറുകയായിരുന്നെന്നും കങ്കണ ആരോപിച്ചു.

‘ അവര്‍ എന്റെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി. എല്ലാം പരിശോധിച്ചു. ഒപ്പം അടുത്തുള്ളവരോടും മോശമായി പെരുമാറി. ‘മാഡം ചെയ്തതിന്റെ ഫലം എല്ലാവരും അനുഭവിക്കേണ്ടി വരുമെന്ന തരത്തിലുള്ള സംസാരവും അവര്‍ നടത്തി,’

https://twitter.com/KanganaTeam/status/1302901679969300480?ref_src=twsrc%5Etfw

‘ നാളെ അവര്‍ എന്റെ വസ്തുക്കള്‍ പൊളിച്ചു നീക്കുകയാണെന്നാണ് ലഭിക്കുന്നു വിവരം,’ കങ്കണ ട്വീറ്റ് ചെയ്തു. തന്റെ കൈയ്യില്‍ ഓഫീസിന്റെ എല്ലാ രേഖകളുമുണ്ടെന്നും അനധികൃതമായി ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button