തിരുവനന്തപുരം : തിരുവോണ നാളിൽ നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകത്തിലെ ഗൂഢാലോചനയും യഥാർത്ഥ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തയച്ചു. ഇരട്ട കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്നും അടൂർ പ്രകാശ് കേന്ദ്രത്തിന് അയച്ച കത്തിൽ പറയുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് സാധാരണക്കാരായ ജനങ്ങളിൽ ഒരു സംശയവും നിൽക്കരുതെന്നും യഥാർത്ഥ പ്രതികളെയും അതിന് നേതൃത്വം നൽകിയവരെയും ജനമധ്യത്തിൽ കൊണ്ടുവരുന്നതിനും തക്കതായ ശിക്ഷ വാങ്ങി നൽകുന്നതിനും വേണ്ടിയാണ് എംപി എന്ന നിലയിൽ താൻ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
തിരുവനന്തപുരം റൂറൽ എസ്പിയുടെ മേൽനോട്ടത്തിൽ നിന്നും അന്വേഷണസംഘത്തെ സ്വതന്ത്രമാക്കണം. നിലവിലെ അന്വേഷണം മുന്നോട്ടു പോയാൽ യഥാർത്ഥ പ്രതികൾ രക്ഷപ്പെടുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യും. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഉണ്ടായ ഒരു ഇരട്ട കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമാക്കി മാറ്റി മുതലെടുപ്പു നടത്തുവാൻ ശ്രമിക്കുകയാണെന്നും അടൂർ പ്രകാശ് പറഞ്ഞു കത്തിൽ പറയുന്നു.
Post Your Comments