Latest NewsMollywoodEntertainment

‘കല്യാണം കഴിഞ്ഞയുടൻ ഹണി മൂണിന് പോയോ?’ എന്നായി പലരും; പിഷാരടിയുടെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞുപോയെന്നു കൃഷ്ണപ്രഭ

അല്ലായിരുന്നെങ്കിൽ എനിക്ക് അയാളുടെ ഇടി കൂടി കൊള്ളേണ്ടി വന്നേനെ' എന്നാണ് രജിത്കുമാർ പറഞ്ഞത്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാര്‍ത്ത നടി കൃഷ്ണപ്രഭയുടെയും ബിഗ്‌ ബോസ് താരം രജിത് കുമാറിന്റെയും വിവാഹ വാര്‍ത്തയായിരുന്നു. വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ഇരുവരുടെയും ചിത്രം സഹിതം വന്ന വാര്‍ത്ത കണ്ട് സഹപ്രവർത്തകർ പോലും തന്റെ വിവാഹം കഴിഞ്ഞുവെന്ന കഥ വിശ്വസിച്ചു എന്ന് കൃഷ്ണപ്രഭ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു. ടിവി സീരിയലിനായി പകർത്തിയ ചിത്രം ഒരു പ്രൊമോഷൻ തന്ത്രമായിരുന്നു ഇതെന്നും നിങ്ങളെ കുറച്ച് തെറ്റിദ്ധരിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും കൃഷ്ണപ്രഭ പറയുന്നു.

എന്നാല്‍ ഇത്തരമൊരു ഫോട്ടോ വൈറലാകും എന്നുറപ്പായതോടെ ‘കൃഷ്ണയ്ക്ക് കാമുകനുണ്ടോ?’, എന്നായിരുന്നു രജിത് കുമാര്‍ ആദ്യം അന്വേഷിച്ചത്. ‘ഇല്ല’ എന്നായിരുന്നു കൃഷ്ണപ്രഭയുടെ മറുപടി. ‘അല്ലായിരുന്നെങ്കിൽ എനിക്ക് അയാളുടെ ഇടി കൂടി കൊള്ളേണ്ടി വന്നേനെ’ എന്നാണ് രജിത്കുമാർ പറഞ്ഞത്.

തനിക്ക് ഇത്രയും കോൾ വന്നെങ്കിൽ രജിത് സാറിന് എത്രമാത്രം ഫോൺകോൾ വന്നെന്ന് ഊഹിക്കാവുന്നതേ ഒള്ളൂവെന്നും ബിഗ് ബോസ് ഷോ വഴി ശ്രദ്ധേയനായ അധ്യാപകനായ രജിത്കുമാർ ഒരു സൂപ്പർ കോ ആർട്ടിസ്റ്റ് കൂടിയാണെന്നും കൃഷ്ണപ്രഭ പങ്കുവച്ചു. കുടുംബസമേതം വയനാട്ടിലേയ്ക്ക് യാത്ര തിരിക്കുന്ന കാര്യം കൃഷ്ണപ്രഭ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ‘കല്യാണം കഴിഞ്ഞയുടൻ ഹണി മൂണിന് പോയോ?’ എന്നതായിരുന്നു പലരുടെയും ചോദ്യം. ഫോട്ടോ പുറത്തു വന്നപ്പോഴാണ് നമ്മളോട് ഏറ്റവും ചേർന്ന് നിൽക്കുന്നത് ആരെന്ന് മനസ്സിലായതെന്നും കൃഷ്ണപ്രഭ പറയുന്നു.

‘കൂട്ടത്തിൽ ഏറ്റവുമധികം പരിഭവം പറഞ്ഞത് പിഷാരടിയാണ്. സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞുപോയി. ”നിങ്ങൾക്ക് വേണ്ടപ്പെട്ടവർ ആണെന്നാണ് വിചാരിച്ചത്. ഒരു വാക്കു പറയാമായിരുന്നു. കല്യാണ ആൽബത്തിൽ നിന്നും ഫോട്ടോ എടുത്തു മാറ്റാൻ പോകുന്നു” ഇത്രയും പറഞ്ഞ് കോൾ കട്ട് ചെയ്ത പിഷാരടിയെ തിരികെ വിളിച്ചാണ് സത്യാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തിയത്. അതുപോലെ തന്നെ പിഷാരടി സംവിധാനം ചെയ്ത ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹരി പി. നായരും ഇതേ വിഷമം പറഞ്ഞു. അവർ പെട്ടെന്ന് വിശ്വസിച്ചുവെങ്കിൽ, സാധാരണക്കാരുടെ അവസ്ഥ എന്താവും? പല സുഹൃത്തുക്കളും വിശ്വസിച്ചു. ഫാമിലി കഴിഞ്ഞാൽ വളരെ കുറച്ചു പേർക്ക് മാത്രമേ ഈ ഷൂട്ടിങ്ങിനെ പറ്റി അറിയാമായിരുന്നുള്ളൂ. മാത്രമല്ല പല സുഹൃത്തുക്കളും ഈ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതും സംശയത്തിന് ഇടയാക്കി ‘താമസിക്കുന്ന ഫ്ലാറ്റിനപ്പുറത്തെ അഞ്ചു വയസ്സുകാരൻ രാഘവൻ പോലും പരിഭവിച്ചു. എന്റെ പല വിഡിയോകളിലും നിങ്ങൾ കണ്ടിട്ടുള്ള കുട്ടിയാണ് രാഘവൻ. രാഘവന്റെ അമ്മ അർച്ചന ഒരു സ്ക്രീൻഷോട്ട് എടുത്തു അയച്ച് ‘യു ഗോട്ട് മാരീഡ്?’ എന്ന് ചോദിച്ചു. കല്യാണം കഴിച്ചിട്ട് അറിയിച്ചില്ലല്ലോ എന്ന് പറഞ്ഞ് അവർ ഫോണിൽ കൂടി കരഞ്ഞു. അഞ്ചുവയസുകാരൻ എന്തുകൊണ്ടാണ് തങ്ങളെ ക്ഷണിക്കാത്തത് എന്ന് അമ്മയോട് ചോദിച്ചുവത്രേ.’–കൃഷ്ണപ്രഭ വീഡിയോയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button