KeralaLatest NewsNews

അനൂപിനെ 28 തവണ ബിനീഷ് കോടിയേരി ഫോണില്‍ വിളിച്ചത് കമ്മ്യൂണിസം പഠിപ്പിക്കാനാണോ ? ; സിപിഎം നേതാവിന്റെ രണ്ടു മക്കളും നിരന്തരം വിവാദങ്ങളില്‍ കുടുങ്ങുകയാണ് : കെ.മുരളീധരന്‍

കോഴിക്കോട് : കേരളം മയക്കുമരുന്നിന്റെ കേന്ദ്രമായി മാറുകയാണെന്നും, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെട്ട സംഘമാണ് അതിനായി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് എം.പി കെ.മുരളീധരന്‍. ബിനീഷ് കോടിയേരിക്ക് ലക്ഷങ്ങള്‍ കടം കൊടുക്കാന്‍ മാത്രമുള്ള വരുമാനം എവിടെ നിന്നാണ് ലഭിക്കുന്നത്. ഉന്നതനായ സിപിഎം നേതാവിന്റെ രണ്ടു മക്കളും നിരന്തരം വിവാദങ്ങളില്‍ കുടുങ്ങുകയാണ്. മയക്കുമരുന്ന് കേസില്‍ കര്‍ണാടകയില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ 28 തവണ ബിനീഷ് കോടിയേരി ഫോണില്‍ വിളിച്ചത് കമ്മ്യൂണിസം പഠിപ്പിക്കാനാണോയെന്നും മരുളീധരന്‍ ചോദിച്ചു.
മയക്കുമരുന്ന് കേസില്‍ ബിനീഷിന്റെ പേരു കൂടി പറഞ്ഞ് കേള്‍ക്കുന്നതിനാല്‍ കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ കോടിയേരി മുന്‍കൈ എടുത്ത് സംസ്ഥാന സര്‍ക്കാറിനെ പ്രേരിപ്പിക്കണമെന്നും മോദിക്കെതിരെ സിപിഎം നേതാക്കള്‍ ഒരക്ഷരം മിണ്ടുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

Also read : കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം ; ചെയ്തതു തെറ്റായി പോയി ആരോടും പറയരുത്, കൃത്യത്തിനു ശേഷം ഡ്രൈവറുടെ ക്ഷമാപണം പെണ്‍കുട്ടി ഫോണില്‍ പകര്‍ത്തി

വെഞ്ഞാറമൂട്, പൊന്യം ബോംബ് സ്‌ഫോടനം , മയക്കുമരുന്ന് കേസ് ഈ മൂന്നിലും സര്‍ക്കാര്‍ നടപടി എടുക്കണം. പാര്‍ട്ടി കേന്ദ്രത്തിലുണ്ടായ ബോംബ് സ്‌ഫോടനം ബോംബ് നിര്‍മ്മാണം സിപിഎം കുടില്‍ വ്യവസായമാക്കിയതിന് തെളിവാണ്. കോണ്‍ഗ്രസിന് തിരിച്ചടിക്കാനറിയാഞ്ഞിട്ടല്ല. സമാധാനം കോണ്‍ഗ്രസിന് തിരിച്ചടിക്കാനറിയാഞ്ഞിട്ടല്ല. സമാധാനം വേണമെന്നതിനാലാണ്. ഇതൊരു ദൗര്‍ബല്യമായി കരുതരുത്. വെഞ്ഞാറമൂട് കേസിലെ പ്രതികള്‍ കോണ്‍ഗ്രസുകാര്‍ ആയിരുന്നു. അവര്‍ ഇപ്പോള്‍ പാര്‍ട്ടി ഭാരവാഹികളോ അംഗങ്ങളോ അല്ല എന്ന് മുരളീധരൻ പറഞ്ഞു.

ചവറ – കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന വ്യക്തിപരമായ അഭിപ്രായമാണുള്ളത്. ജയിച്ചു വന്നാല്‍ ലെറ്റര്‍പാഡ് അടിക്കാനോ നിയമസഭയിലെത്താനോ ചിലപ്പോള്‍ കഴിയില്ലെന്നും വോട്ട് പിടിക്കാന്‍ പോയാല്‍ ഒന്നും വോട്ടര്‍മാരോട് പറയാനുമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button