Latest NewsNewsTechnology

മെസഞ്ചറിൽ ഫോര്‍വേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഫേസ്‍ബുക്ക്

വാട്സ്ആപ്പിനു പിന്നാലെ മെസഞ്ചറിലും ഫോര്‍വേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഫേസ്‍ബുക്ക്. ഇനി മുതല്‍ ഉപയോക്താവിന് മെസഞ്ചറിലൂടെ വ്യക്തികള്‍ക്കോ, ഗ്രൂപ്പുകള്‍ക്കോ അഞ്ച് സന്ദേശങ്ങള്‍ മാത്രമേ ഫോർവേഡ് ചെയ്യാൻ സാധിക്കുകയുള്ളു. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ലിങ്കുകള്‍ എന്നിവയ്ക്കെല്ലാം അഞ്ച് സന്ദേശങ്ങള്‍ എന്ന നിബന്ധന ബാധകമാണ്.

Also read : സ്ഥിരം ജീവനക്കാര്‍ക്ക് സന്നദ്ധ റിട്ടയര്‍മെന്റ് പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

വ്യാജപ്രചാരണങ്ങള്‍ തടയാനും, തെറ്റായ വിവരങ്ങളും കൈമാറുന്നത് തടയാൻ ലക്ഷ്യമിട്ടാണ് നീക്കമെന്നും ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് പരിധി കൊണ്ടുവരുന്നത് തെറ്റായ വിവരങ്ങള്‍ പങ്കുവച്ച്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ തടയാന്‍ സാധിക്കുമെന്നും ഫേസ്‍ബുക്ക് ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നതിനു തടയിടുക എന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിലുണ്ട്. കൂടാതെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് അടുത്തു വന്നതും ഫേസ്‍ബുക്കിന്‍റെ പുതിയ തീരുമാനത്തിന് പിന്നിലുള്ള കാരണമാണെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button