KeralaLatest NewsNews

ഒരു കുതന്ത്രവും ചെലവാകില്ലെന്ന സാക്ഷ്യപത്രത്തിന്റെ ദിനങ്ങളാണിത്: പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷനെതിരെ ദുഷ്ടശക്തികള്‍ ഗൂഢാലോചന നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷന് വേണ്ടി എന്‍ജിഒ യൂണിയന്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിജയകരമായ ഈ പദ്ധതി നാട്ടിലുണ്ടാക്കുന്ന പ്രതികരണം തച്ചുതകര്‍ക്കാനാണ് ശ്രമം നടന്നത്. ഒരു കുതന്ത്രവും ചെലവാകില്ലെന്ന സാക്ഷ്യപത്രത്തിന്റെ ദിനങ്ങളാണിത്. കുറച്ചു നാളുകളായ അവിശുദ്ധ കൂട്ടുകെട്ടുകളും ഉറഞ്ഞുതുള്ളലുകളും കണ്ടു. ജനമനസുകളെ ഉലയ്ക്കാന്‍ ഒന്നിനും ആയിട്ടില്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button