Latest NewsIndia

ലോക്ക്ഡൗണ്‍ കാലത്തെ വിമാന ടിക്കറ്റുകള്‍ക്ക് പണം മടക്കി നല്‍കാന്‍ കേന്ദ്ര സർക്കാർ നിര്‍ദേശം

2021 മാര്‍ച്ച്‌ വരെ ഈ തുക ഉപയോഗിച്ച്‌ സ്വന്തമായോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ ടിക്കറ്റ് വാങ്ങാം.

ലോക്ക്ഡൗണ്‍ കാലത്തെ വിമാന ടിക്കറ്റുകളില്‍ പണം മടക്കി നല്‍കാന്‍ നിര്‍ദേശിച്ച്‌ കേന്ദ്രസര്‍ക്കാര്‍. മാര്‍ച്ച്‌ 25നും എപ്രില്‍ 24നും ഇടയില്‍ യാത്രകള്‍ മുടങ്ങിയവര്‍ക്ക് പണം മടക്കി നല്‍കാനാണ് നിര്‍ദേശം. ക്രഡിറ്റ് ഷെല്‍ ഉപാധിയും യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. 2021 മാര്‍ച്ച്‌ വരെ ഈ തുക ഉപയോഗിച്ച്‌ സ്വന്തമായോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ ടിക്കറ്റ് വാങ്ങാം.

ക്രഡിറ്റ് ഷെല്‍ ഉപയോഗിക്കാത്തവര്‍ക്ക് 2021 മാര്‍ച്ചിന് ശേഷം പണം മടക്കി നല്‍കണമെന്നാണ് നിര്‍ദേശം. വിമാനകമ്പനികള്‍ക്കും ട്രാവല്‍ എജന്റന്മാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.

‘ കുടുംബാധിപത്യത്തിന് മുകളിലേക്ക് നേതൃത്വം വളരണം’; സോണിയാ ഗാന്ധിക്ക് വീണ്ടും കത്ത്, ഇത്തവണ പ്രിയങ്കയ്ക്കും രൂക്ഷ വിമർശനം

കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് റെയില്‍-വ്യോമ ഗതാഗതങ്ങള്‍ റദ്ദാക്കിയത്. പിന്നീട് വന്ദേഭാരത് മിഷന്റെ ഭാഗമായാണ് വിദേശരാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ ഇന്ത്യയില്‍ മടക്കിയെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button