അഹമ്മദാബാദ്: ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്തും ശിവസേന എംപി സഞ്ജയ് റാവുത്തും തമ്മിലുള്ള പോര്. കങ്കണ മുംബൈയെ പാക് അധീന കാശ്മീരിനോട് താരതമ്യപ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് താരത്തെ മുംബൈയില്‍ കാലുകുത്തിക്കില്ലെന്നും മുംബൈയില്‍ വരരുതെന്നും ആവശ്യപ്പെട്ട് സഞ്ജയ് രംഗത്തെത്തി.
എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഒടുവില്‍ സഞ്ജയ് പറഞ്ഞ വാക്കുകളാണ് വിവാദത്തിലായിരിക്കുന്നത്. പാക് അധീന കാശ്മീരിനോട് മുംബൈയെ താരതമ്യപ്പെടുത്തിയത് പോലെ നടി കങ്കണ റാണാവത്തിന് അഹമ്മദാബാദിനെ മിനി പാകിസ്ഥാന്‍ എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോയെന്നായിരുന്നു ശിവസേന എംപിയുടെ ആ വിവാദമായ ചോദ്യം. ഇതോടെ അഹമ്മദാബാദിനെ മിനി പാകിസ്ഥാന്‍ എന്ന് വിളിച്ചതിലൂടെ ശിവസേന എംപി സജ്ഞയ് റാവത്ത് ഗുജറാത്തിനെ അപമാനിച്ചെന്നും ഗുജറാത്തിലെയും അഹമ്മദാബാദിലെയും ജനങ്ങളോട് സജ്ഞയ് റാവത്ത് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.
ഗുജറാത്തിലെ ബിജെപി വക്താവ് ഭരത് പാണ്ഡ്യയാണ് ശിവസേന നേതാവ് സംസ്ഥാനത്തെ അപകീര്‍ത്തിയെന്ന് വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള അവസരങ്ങള്‍ ഉപയോ?ഗിക്കുന്ന ശീലം ശിവസേന അവസാനിപ്പിക്കണമെന്നും പാണ്ഡ്യ പറഞ്ഞു. സര്‍ദാര്‍ പട്ടേലിന്റെയും ഗാന്ധിജിയുടെയും ഗുജറാത്താണിതെന്നും 562 രാജ്യങ്ങളെ ഒരുമിച്ച് ചേര്‍ത്ത് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തിയ വ്യക്തിയാണ് പട്ടേല്‍ എന്നും പാണ്ഡ്യ പറഞ്ഞു.
Post Your Comments