മുംബൈ : മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള നടി കങ്കണറണാവത്തിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നിയമസഭയില്‍ സംസാരിക്കുന്നതിനിടെയാണ് ഉദ്ധവ് പേരെടുത്തുപറയാതെ കങ്കണയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
‘ചിലര്‍ക്ക് അവര്‍ ജീവിക്കുകയും സമ്പാദിക്കുകയും ചെയ്യുന്ന നഗരത്തോട് നന്ദിയുണ്ടാവും. എന്നാല്‍ ചിലര്‍ക്കത് അത് ഉണ്ടാവില്ല’ എന്നായിരുന്നു ഉദ്ധവിന്റെ പരാമര്‍ശം. കങ്കണയുടെ പ്രസ്താവന വന്‍ വിവാദങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും വഴിതുറന്ന പശ്ചാത്തലത്തിലാണ് ഉദ്ധവിന്റെ പരിഹാസം.
നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് -എന്‍സിപി -ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിനെയും ബോളിവുഡിനെയും കങ്കണ തുടക്കം മുതല്‍ വിമര്‍ശിച്ചിരുന്നു. പാക് അധീന കശ്മീരുമായി മുംബൈയെ ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദത്തിലായതോടെ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കങ്കണയ്ക്കെതിരെ രംഗത്തെത്തി.
മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ സെപ്റ്റംബര്‍ ഒന്‍പതിന് മുംബൈയിലേക്ക് എത്തുമെന്നും ധൈര്യമുള്ളവര്‍ തടയാന്‍ വരട്ടെയെന്നും കങ്കണ തിരിച്ചടിച്ചു. അതേസമയം കങ്കണയ്‌ക്കെതിരെയുള്ള തുടര്‍ച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടിക്ക് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments